ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പരിശോധന. ഇതിന്റെ ഭാഗമായി എറണാകുളം, വയനാട് ജില്ലകളിലെ അഞ്ചിടങ്ങളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) പരിശോധന നടത്തിവരികയാണ്.
കൊച്ചി കളമശ്ശേരിയിലെ സ്വകാര്യ മാധ്യമസ്ഥാപനത്തിന്റെ ഓഫീസ് ഉൾപ്പെടെ എറണാകുളം ജില്ലയിലെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് നിലവിൽ പോലീസിന്റെ അന്വേഷണവും റെയ്ഡും പുരോഗമിക്കുന്നത്. ഇതിനുപുറമെ വയനാട് ജില്ലയിലെ ഒരിടത്തും അന്വേഷണ സംഘം ഒരേസമയം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

