ഭാഷാപരമായ തടസ്സങ്ങൾ ഒഴിവാക്കിക്കൊണ്ട് വിദേശ യാത്രകളിലും മറ്റും ഏറെ സഹായകരമായ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്നായ ലൈവ് ട്രാൻസ്ലേറ്റ് ഇപ്പോൾ പുതിയൊരു സവിശേഷതയുമായി എത്തുന്നു.
ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെയും തത്സമയ വിവർത്തനങ്ങൾ ലഭ്യമാക്കുന്ന പുതിയ ഓഫ്ലൈൻ അപ്ഗ്രേഡാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, തുടക്കത്തിൽ 11 ഭാഷകളിലാണ് ഈ പുതിയ ഫീച്ചർ ലഭ്യമായിതുടങ്ങിയിരിക്കുന്നത്.
ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ഇൻഡോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, സ്വീഡിഷ് എന്നീ ഭാഷകളിലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ, പുതിയ ഫീച്ചർ പിക്സൽ 9, 10, 11 ഫോണുകളിൽ ലഭ്യമാകുമെന്ന് വ്യക്തമാക്കുന്ന സപ്പോർട്ട് രേഖകളും പുറത്തുവന്നിട്ടുണ്ട്.
പഴയ പിക്സൽ ഡിവൈസുകൾക്ക് തൽക്കാലം ഈ പിന്തുണ ലഭ്യമാകില്ലെങ്കിലും, ഉപയോക്താക്കൾക്ക് ഹെഡ്ഫോണുകളോ ഇയർബഡുകളോ ഉപയോഗിച്ച് തത്സമയ ശബ്ദ വിവർത്തനങ്ങൾ ആസ്വദിക്കാൻ സാധിക്കും. പരസ്പരം മാറിമാറി സംസാരിച്ചോ അല്ലെങ്കിൽ എല്ലാ വിവരങ്ങളും ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റിയോ ഈ ഫീച്ചർ ഉപയോഗപ്പെടുത്താം.
നിലവിൽ പുതിയ ഓഫ്ലൈൻ ലൈവ് ട്രാൻസ്ലേറ്റ് ഫീച്ചർ മുകളിൽ സൂചിപ്പിച്ച ഭാഷകളിലും ഇംഗ്ലീഷിലും മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇതോടെ മോശം നെറ്റ്വർക്ക് കണക്ഷനുള്ള സ്ഥലങ്ങളിൽ പോലും ഇന്റർനെറ്റിനെ ആശ്രയിക്കാതെ തടസ്സങ്ങളില്ലാതെ വിവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

