കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റ് പരിധിയിലുള്ള സ്ഥാപനങ്ങളിലാണ് കർശന പരിശോധനകൾ സംഘടിപ്പിച്ചത്.
ജനറൽ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിൽ ഉപയോഗശൂന്യമായ 144.260 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഗുണനിലവാരമില്ലാത്തതും കേടായതുമായ സാധനങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങളും തൊഴിലിടങ്ങളിലെ ആരോഗ്യ വ്യവസ്ഥകളും കാറ്റപ്പറത്തുക, ഹെൽത്ത് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകളാണ് അധികൃതർ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യ നിയമങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും, നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

