തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഹൈബ്രിഡ് കപ്പൽശാല നിർമിക്കുന്നതിനായി കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡ് (സിഎസ്എൽ) 280 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. വി.ഒ.ചിദംബരനാർ (വിഒസി) തുറമുഖത്തോട് ചേർന്ന് 127 ഏക്കർ ഭൂമി സ്വന്തമാക്കുന്നതിനായാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുന്നത്.
കപ്പൽ നിർമാണം, അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ തുടങ്ങിയ മേഖലകളിലായിരിക്കും പുതിയ ശാല ശ്രദ്ധ കേന്ദ്രീകരിക്കുക. മൂന്ന് ഘട്ടങ്ങളിലായി 2027 ഡിസംബർ വരെയുള്ള കാലയളവിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.
ഭാവിയിൽ 9 ഘട്ടങ്ങളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കായി ലക്ഷ്യമിടുന്നത്. തമിഴ്നാട് സർക്കാരും വിഒസി– സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാടിയും (സിപ്കോട്) തുല്യ പങ്കാളിത്തത്തോടെയാണ് നാഷനൽ ഷിപ് ബിൽഡിങ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് യാഥാർത്ഥ്യമാക്കുന്നത്.
അതേസമയം, പുതിയ പ്രഖ്യാപനങ്ങൾക്കിടയിലും ഓഹരി വിപണിയിൽ കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഇടിവ് തുടരുകയാണ്. അവസാന വ്യാപാര ദിനമായ സെപ്റ്റംബർ 11ന് ഏകദേശം 9 ശതമാനത്തോളമാണ് ഓഹരികൾ ഇടിഞ്ഞത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഈ പ്രവണത ഇന്നും വിപണിയിൽ പ്രകടമായി.
വ്യാപാരത്തിന്റെ തുടക്കത്തിൽ നഷ്ടത്തിലായിരുന്ന ഓഹരികൾ പിന്നീട് ചെറിയ തോതിൽ നേട്ടത്തിലേക്ക് മാറിയെങ്കിലും, ഒടുവിൽ കുത്തനെ ഇടിയുകയായിരുന്നു. ഇന്നത്തെ ദിവസത്തെ വ്യാപാരത്തിൽ ഏകദേശം 4.5 ശതമാനത്തിന്റെ നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

