കോട്ടയം: സിഎംആർഎൽ (CMRL) അഴിമതിക്കേസിൽ ഇതുവരെ പുറത്തുവന്ന കണക്കുകൾ യഥാർത്ഥ തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. ഭാവിയിലെ ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ് പണം കൈപ്പറ്റിയതെന്ന വീണ വിജയന്റെ വാദം ശരിയാണെന്നും, എന്നാൽ ഇതിന്റെ ബാക്കി തുക മറ്റ് ഉറവിടങ്ങളിൽ നിന്നാണ് എത്തിയതെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിയാസ് മുഹമ്മദും സിപിഐഎം നേതൃത്വവും പുറത്തുനിൽക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങൾക്ക് ഇതിലും കൂടുതൽ ആസ്തിയുള്ളതായി ഇവർ തന്നെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പരോക്ഷമായി സമ്മതിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് കണക്കിൽപ്പെടാത്ത 1 കോടി 55 ലക്ഷം രൂപ അധികമായി കണ്ടെത്തിയിട്ടുണ്ട്. യാതൊരുവിധ ഇൻവോയ്സും ഇല്ലാതെ ലഭിച്ച ഈ തുകയെ ഔദ്യോഗികമായി കള്ളപ്പണമായി തന്നെ കണക്കാക്കി നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

