എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ കവര്‍ച്ച. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്.
50,000 രൂപ വിലമതിക്കുന്ന വയറുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കെട്ടിടത്തിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് കണക്റ്റ് ചെയ്തുവച്ചിരുന്ന വയറുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
13ാം തിയതി വൈകിട്ട് 6.30നാണ് സംഭവം നടന്നിട്ടുള്ളതെന്ന് ഔദ്യോഗിക എഫ്ഐആറില്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ ഈ പ്രദേശത്ത് മുമ്പും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്നും വിവിധ നിര്‍മാണ സാമഗ്രികള്‍ മോഷണം പോയതായി വിവരങ്ങളുണ്ട്.
സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

