One UI 6.1.1 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകൾ പ്രവർത്തിക്കുന്ന എല്ലാ Samsung Galaxy ഫോണുകളിലും ‘ഓട്ടോ ബ്ലോക്കർ’ (Auto Blocker) സംവിധാനം സ്വയം പ്രവർത്തിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആപ്പ് ഇൻസ്റ്റാളേഷനുകൾ തടയുന്ന ഒന്നായാണ് പലരും ഇതിനെ കാണുന്നത്.
എന്നാൽ ഇത് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് തടയുന്നതിന് പുറമേ മറ്റ് നിരവധി സുരക്ഷാ സവിശേഷതകളും നൽകുന്നുണ്ട്. Auto Blocker ഫീച്ചറിന് പ്രധാനമായും നാല് പ്രവർത്തനങ്ങളാണ് ഉള്ളത്.
ഗൂഗിൾ പ്ലേ സ്റ്റോറിനും സാംസങ് ഗാലക്സി സ്റ്റോറിനും പുറത്തുനിന്നുള്ള സ്രോതസ്സുകളിൽ നിന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തടയുന്നതാണ് ഇതിൽ ആദ്യത്തേത്. അതായത് ബ്രൗസറുകൾ വഴി ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളോ ഫയൽ മാനേജറിലുള്ളതോ ആയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.
യുഎസ്ബി (USB) കേബിൾ വഴി അയക്കുന്ന കമാൻഡുകളെ തടയുന്നതാണ് രണ്ടാമത്തെ പ്രവർത്തനം. ഫോൺ പ്ലഗ് ഇൻ ചെയ്യുമ്പോൾ കമ്പ്യൂട്ടറുകൾക്കും മറ്റ് ഡിവൈസുകൾക്കും ഡിവൈസുമായി ആശയവിനിമയം നടത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.
ഡാറ്റ ചോർത്താൻ ശ്രമിക്കുന്ന പബ്ലിക് ചാർജിംഗ് പോയിന്റുകളിൽ നിന്നും ഫോറൻസിക് അൺലോക്കിംഗ് ടൂളുകളിൽ നിന്നുമുള്ള കമാൻഡ് ലെവൽ ആക്സസ് തടയാൻ ഇത് സഹായിക്കും. സന്ദേശമയയ്ക്കൽ ആപ്പുകളിലെ മാൽവെയർ ചിത്രങ്ങളെ തടയുന്നതാണ് മൂന്നാമത്തെ ഫീച്ചർ.
എസ് 23 (S23) ഡിവൈസുകളിൽ സാംസങ് അവതരിപ്പിച്ച ‘മെസ്സേജ് ഗാർഡ്’ (Message Guard) സംവിധാനത്തിന്റെ വിപുലീകരണമാണിത്. വാട്സാപ്പ്, ടെലഗ്രാം, ഫേസ്ബുക്ക് മെസ്സഞ്ചർ തുടങ്ങിയ തേർഡ് പാർട്ടി ചാറ്റ് ആപ്പുകളിലേക്ക് എത്തുന്ന ചിത്രങ്ങളിലെ സുരക്ഷാ ഭീഷണികളെ ഇത് പ്രതിരോധിക്കുന്നു.
ഔദ്യോഗികമല്ലാത്ത സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ തടയുന്നതാണ് നാലാമത്തെ പ്രവർത്തനം. കേബിൾ വഴി ഫോണിലേക്ക് വ്യാജ ഫേംവെയർ ഫ്ലാഷ് ചെയ്യുന്നതിൽ നിന്ന് ഇത് തടയുന്നു.
ഓട്ടോ ബ്ലോക്കർ ഡിസേബിൾ ചെയ്ത് 30 മിനിറ്റിനു ശേഷം അത് സ്വയം ഓൺ ആകുന്ന ‘Turn on automatically’ എന്ന ഓപ്ഷനും ഇതിലുണ്ട്. ഡിവൈസിലെ ക്രമീകരണങ്ങൾ മാറ്റാൻ സെറ്റിങ്സ് ആപ്പിൽ പോയി ‘Security and privacy’ തെരഞ്ഞെടുക്കുക.
തുടർന്ന് അഡീഷണൽ സെക്യൂരിറ്റി സെറ്റിങ്സിൽ നിന്ന് Auto Blocker എന്നതിൽ ക്ലിക്ക് ചെയ്ത് ടോഗിൾ ഓൺ ചെയ്യുക. ഫോണിന്റെ ചില ഫീച്ചറുകളെ പരിമിതപ്പെടുത്തുന്ന ‘മാക്സിമം റെസ്ട്രിക്ഷൻസ്’ (Maximum restrictions) സംവിധാനവും ഇതിലുണ്ട്.
ആപ്പുകൾ, നെറ്റ്വർക്കുകൾ, സാംസങ് മെസ്സേജുകൾ, ഗാലറി എന്നിവയെ ഇത് ബാധിക്കുന്നു. ദിവസത്തിലൊരിക്കൽ വൈറസുകൾക്കായി ഫോണിലെ ആപ്പുകൾ സ്കാൻ ചെയ്യുകയും പുതിയ ആപ്പുകൾ പരിശോധിക്കുകയും ചെയ്യും.
2G കണക്ഷനുകൾ ഒഴിവാക്കാനും ഓപ്പൺ വൈഫൈ നെറ്റ്വർക്കുകളിലേക്ക് ഓട്ടോമാറ്റിക്കായി വീണ്ടും കണക്റ്റ് ചെയ്യുന്നത് തടയാനും നെറ്റ്വർക്ക് റെസ്ട്രിക്ഷൻ സഹായിക്കും. സാംസങ് മെസ്സേജുകൾ, ഗാലറി എന്നിവയിലൂടെ ചിത്രങ്ങൾ അയക്കുമ്പോൾ ലൊക്കേഷൻ ഡാറ്റ ഒഴിവാക്കപ്പെടും.
ഓട്ടോ ബ്ലോക്കറിനുള്ളിൽ നിന്ന് ‘Maximum restrictions’ തെരഞ്ഞെടുത്ത് ഇത് പ്രവർത്തനക്ഷമമാക്കാം. സങ്കീർണ്ണമായ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

