അയിരൂർ ∙ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർമ്മേൽ മന്ദിരം സ്ഥാപനങ്ങളുടെ വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് സി.മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് റവ. സജി പി.
തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ട്രഷറർ അലക്സ് സി.
ജോസഫ് യോഗത്തിൽ 4.2 കോടി രൂപയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റവ എബ്രഹാം ചെറിയാൻ (പ്രസിഡന്റ്), റവ.സജു ചാക്കോ, റവ.അലക്സാണ്ടർ തരകൻ, സി.എം.ഏബ്രഹാം, സാം മാത്യു (വൈസ് പ്രസിഡന്റുമാർ), സാംകുട്ടി അയ്യക്കാവിൽ (ജനറൽ സെക്രട്ടറി), മനോജ് ഡേവിഡ് കോശി (ജോയിന്റ് സെക്രട്ടറി), തോമസ് മാത്യു (സൂപ്രണ്ട്), രാജൻ ജോൺ, ടി.വി. വർഗീസ്, സി.എ.തോമസ് (ട്രഷറർമാർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

