വടശേരിക്കരയിൽ സുവിശേഷ പ്രവർത്തനങ്ങളുടെ അര നൂറ്റാണ്ട് പിന്നിട്ട ആദ്യകാല പെന്തക്കോസ്ത് സഭാ പ്രവർത്തകൻ പാസ്റ്റർ പള്ളിപീടികയിൽ ഉമ്മൻ നേത്തടത്തെ ചടങ്ങിൽ ആദരിച്ചു.
പാസ്റ്റർ പള്ളിപീടികയിൽ ഉമ്മൻ നേത്തടത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി ബിനു ജോസഫ് വടശേരിക്കര രചിച്ച ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം പഴകുളം മധു എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പാസ്റ്റർ സി.കെ.ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സഭാ മേഖലകളിലെ പ്രമുഖർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഉഷ, സി.ഒ.വർഗീസ്, ലൈഫ് സോൺ ബുക്സ് പ്രസാധകൻ എൽസൺ ബേബി, ബിനു ജോസഫ്, റവ.
ഉമ്മൻ പി. ക്ലെമൻസൺ, തോമസ് ഡാനിയേൽ, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം ഫ്രെഡി ഉമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.
സിബി താഴത്തില്ലത്ത്, റെജി മണിയാറ്റ്, റെയ്സൺ, എൽബീസ് ലെനി, ഷൈനി ബിനോയി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

