വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി സിംബാബ്വെയിലും ദക്ഷിണാഫ്രിക്കയിലുമായി നടക്കാനിരിക്കുന്ന ക്രിക്കറ്റ് പര്യടനം ഓസ്ട്രേലിയന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ക്യാപ്റ്റന്‍ മിിച്ചല് മാര്‍ഷ് വ്യക്തമാക്കി. സിംബാബ്വെയില് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര കളിക്കുന്ന ഓസ്ട്രേലിയന്‍ ടീം, തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ മൂന്ന് വീതം ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാറ്റുരയ്ക്കും.
മുൻകാലങ്ങളിൽ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചിട്ടില്ലാത്ത യുവതാരങ്ങള്‍ക്ക് വിദേശ പിച്ചുകളിലെ ഈ അനുഭവസമ്പത്ത് ഭാവിയില്‍ വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ് പുറത്തിരിക്കുന്ന സ്ഥിരം നായകൻ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന മാര്‍ഷ് വരാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
”യുവതാരങ്ങളില്‍ എത്രപേര്‍ സിംബാബ്വെയിലും ദക്ഷിണാഫ്രിക്കയിലും കൂടുതല്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍ ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി ഏറെ സാമ്യമുള്ളതാണ് അവിടുത്തെ അവസ്ഥയെന്നത് നല്ലൊരു കാര്യമാണ്.
എങ്കിലും അവിടെ കുറച്ചുകൂടി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാം. തീര്‍ച്ചയായും ദക്ഷിണാഫ്രിക്കയ്ക്ക് ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത് ഏറെ ഇഷ്ടമാണ്, അവരെ നേരിടുന്നതും ഞങ്ങള്‍ ആസ്വദിക്കാറുണ്ട്.
അതുകൊണ്ട് തന്നെ ഇതൊരു വലിയ വെല്ലുവിളിയായിരിക്കും,” എന്ന് മിിച്ചല് മാര്‍ഷ് പറഞ്ഞു. 2023 ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഓസ്ട്രേലിയയുടെ ഏകദിന പ്രകടനങ്ങള്‍ സമ്മിശ്ര ഫലങ്ങളാണ് സമ്മാനിച്ചത്.
കിരീടനേട്ടത്തിന് പിന്നാലെ തങ്ങളുടെ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ പലപ്പോഴും ടീം കളത്തിലിറക്കിയിരുന്നില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും നടന്ന പരമ്പരകള്‍ കങ്കാരുപ്പടയ്ക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം സ്വന്തം നാട്ടില്‍ കരുത്തരായ ഇന്ത്യയെ 2-1ന് പരാജയപ്പെടുത്താൻ അവര്‍ക്ക് സാധിച്ചിരുന്നു. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും പ്രതികൂല സാഹചര്യങ്ങളാണ് പരാജയങ്ങള്‍ക്ക് കാരണമെന്ന് മാർഷ് വിശകലനം ചെയ്തു.
വലിയ പരിചയസമ്പത്തില്ലാത്ത യുവനിരയാണ് കഴിഞ്ഞ തവണ ആ പര്യടനം നടത്തിയതെന്നും മാര്‍ഷ് ഓർമ്മിപ്പിച്ചു. ”പാകിസ്ഥാന്, ബംഗ്ലാദേശ് പരമ്പരകള്‍ നോക്കൂ; യുവനിരയെ സംബന്ധിച്ചിടത്തോളം അവിടുത്തെ സാഹചര്യങ്ങള്‍ വളരെ കടുപ്പമേറിയതാAയിരുന്നു, എന്നാല്‍ ആ അനുഭവങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്യും.
നിങ്ങളുടെ ഏറ്റവും മികച്ച ടീമുമായി ചെന്നാല്‍ പോലും അവിടങ്ങളില്‍ വിജയിക്കുക പ്രയാസമാണ്. അതിനാല്‍ ഞങ്ങളുടെ യുവനിരയ്ക്ക് ഇതൊരു മികച്ച വളര്‍ച്ചയ്ക്കുള്ള അവസരമായാണ് ഞാന്‍ കണ്ടത്,” എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

