കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ കെ.എസ്.ഇ.ബി.
(KSEB) ഡാൻസ് വീഡിയോ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ നിന്നും ഒഴിവാക്കി. ഇന്ത്യയിൽ ഇനി ഈ ദൃശ്യങ്ങൾ ലഭ്യമാകില്ലെന്ന് മെറ്റ വ്യക്തമാക്കി.
എ.ഐ. കവല (AI Kavala) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോയ്ക്കമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം തങ്ങളുടെ സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.
ഈ അക്കൗണ്ടിലൂടെ മാത്രം ചുരുങ്ങിയ സമയം കൊണ്ട് 1.78 കോടി ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന റീച്ച് യു (Reach You) എന്ന കമ്പനിയാണ് ഈ വീഡിയോ തയ്യാറാക്കിയത്.
ഇന്ത്യയിലെ നിലവിലുള്ള നിയമസംഹിതകൾക്ക് വിരുദ്ധമാണ് ദൃശ്യങ്ങൾ എന്ന് ചൂണ്ടിക്കാണിച്ചാണ് മെറ്റയുടെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

