ദേശീയ പുരസ്കാര ജേതാവായ സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ റിലീസിനൊരുങ്ങുന്നു. പ്രമുഖ നടി നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘വാൻ മീരു’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സാം സി.എസ്. ആണ്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കാർത്തിക നേതയാണ്; ആലാപനം നിർവഹിച്ചിരിക്കുന്നത് ശിവൻ.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാഹചര്യങ്ങളും കുടുംബ ബന്ധങ്ങളും കോർത്തിണക്കിയ ഒരു സോച്യോ-പൊളിറ്റിക്കൽ ഫാമിലി ഡ്രാമയാണ് ഈ ചിത്രം.
പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമാണം.
പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ ആണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
സെപ്റ്റംബറിൽ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. വൈ.ജി.
മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.
എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ.
കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം – സാം സി.എസ്., എഡിറ്റർ – ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ – എം. ശിവകുമാർ, ആർട്ട് ഡയറക്ടർ – കെ.
ശിവകൃഷ്ണ, ആക്ഷൻ – പി.സി. സ്റ്റണ്ട്സ്, കോ-ഡയറക്ടർ – രതീഷ്, കോസ്റ്റ്യൂം ഡിസൈനർ – ആർ.
മുരുഗാനന്ദം, മേക്കപ്പ് – വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സൽമാൻ കെ.എം., സ്റ്റിൽസ് – കാർത്തിക് എ.കെ., പ്രൊഡക്ഷൻ മാനേജർമാർ – ആർ.
രാജീവ് ഗാന്ധി, പി. കാർത്തി, പി.ആർ.ഒ.
– ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

