സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന രൂക്ഷമായ പവർകട്ട് പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ഭാഗത്തുനിന്നും കർശന നടപടികൾ. ഇതിന്റെ അടിസ്ഥാനത്തിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വലിയ തുക നൽകിയാണ് നിലവിൽ വൈദ്യുതി സംഭരിക്കുന്നത്.
ഈ മാസം 30 വരെയാണ് ഇത്തരത്തിൽ 300 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കടുത്ത ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ തേടാൻ കെഎസ്ഇബി തീരുമാനമെടുത്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ ഇന്ന് യാത്ര തിരിക്കും. അതേസമയം, മധ്യപ്രദേശിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമാകാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആയിരം മെഗാവാട്ടിന്റെ അധിക ഉപഭോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അതിനനുസൃതമായ ഉൽപ്പാദനം സംസ്ഥാനത്ത് നടക്കുന്നില്ല.
വൈദ്യുതി കൂടുതൽ വില നൽകി വാങ്ങേണ്ടി വന്നാൽ ആ വഴി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കുകയുണ്ടായി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ നയം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

