ഹോർമുസിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനിൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ നടത്താനിരുന്ന നിർണായക ചർച്ച മാറ്റിവെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യോഗം മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ചർച്ചയ്ക്കുള്ള പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേഖലയിലെ സുരക്ഷയും സ്ഥിരതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിശദീകരണം.
ചർച്ച മാറ്റിവെച്ച വിവരം ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഇറാന്റെ ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

