സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിലെ പൊതുചർച്ച കോഴിക്കോട്ട് ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി യോഗത്തിന്റെ ആദ്യദിനം തന്നെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സംഘടനാപരമായ വീഴ്ചകൾ തിരുത്തുന്നതിനായി ചതുർമുഖം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, തുടർനടപടികളിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ നിർണ്ണായകമാകും.
യോഗത്തിൽ ഗ്രൂപ്പ് ചർച്ചകൾക്ക് പാർട്ടി നേതൃത്വം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കടുത്ത വിമർശനങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും വ്യക്തികേന്ദ്രീകൃതമായ വിമർശനങ്ങൾ ഒഴിവാക്കണമെന്നുമാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.
പകരം, സംഘടന നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അണിക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ചർച്ചകൾക്കായി ഓരോ ജില്ലയ്ക്കും അരമണിക്കൂർ വീതവും വർഗ്ഗ-ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയും സമയമാണ് അനുവദിച്ചിട്ടുള്ളത്.
ഇതിനിടയിലും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. തെറ്റുതിരുത്തലിനായുള്ള കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
പയ്യന്നൂരിലെ പരാജയത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചപ്പോൾ, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വ വിവാദം ഉൾപ്പെടുത്താത്തതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. നിലവിലെ സംസ്ഥാന നേതൃത്വം സമ്പൂർണ്ണ പരാജയമാണെന്നും, തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികളുടെയും പ്രാദേശിക നേതൃത്വത്തിന്റെയുമേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നുവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

