യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ആയുധം നിർമിക്കുകയാണെന്ന വ്യാജകരാർ കാട്ടി 1000 കോടിയുടെ തട്ടിപ്പ് നടത്തിയ വിപിവിവി കമ്പനിയുടെ കേരള കോഓർഡിനേറ്റർ പിടിയിലായി. കൊല്ലം പാരിപ്പള്ളി സ്വദേശി പി.പ്രദീപ് കുമാർ ആണ് അറസ്റ്റിലായത്.
വർക്കല വടശേരിക്കോണം സ്വദേശി എ.എം.മുനീർഎന്നയാളിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് നടപടി. ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ ഇന്നലെ വൈകിട്ട് നാലോടെ എത്തിയ പ്രദീപിനെ മുനീർ നേരിട്ട് കാണുകയായിരുന്നു.
തുടർന്ന് ഹോട്ടലിൽ ഉള്ളവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ചശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് വർക്കല പൊലീസ് ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയും ഇന്ന് കോടതിയിൽ ഹാജരാക്കാൻ തീരുമാനിക്കുകയും ചെയ്തു.
യുഎസ് പ്രതിരോധ വകുപ്പിന്റെ വൻകിട കരാറുകൾ ലഭിച്ചിട്ടുണ്ടെന്നും ഒരു കോടി നിക്ഷേപിച്ചാൽ 5,000 കോടിയുടെ ഉപകരാറും 25% ലാഭവും നൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ മുനീറിന്റെ പണം തട്ടിയത്.
വർക്കലയിലെ 350 കോടി രൂപയുടെ ‘ശിവപുരി ക്ഷേത്ര നിർമാണ പദ്ധതി’ യിൽ പങ്കാളിയാക്കാമെന്നുപറഞ്ഞും തട്ടിപ്പ് നടത്തിയതായി പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. വിപിവിവി ടെക്നോ കൺസ്ട്രക്ഷൻസ് കമ്പനി ചെയർമാനും മുഖ്യപ്രതിയുമായ വെങ്കിട്ട
വെങ്കിട്ട്, കേരള കോഓർഡിനേറ്റർ ജി.എസ്.ബിജു, തട്ടിപ്പിന്റെ സൂത്രധാരൻ ഡോ. സാബ്, യെലതി പദ്മരാജ് ഗോപാൽ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഈ മാസം ആദ്യം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ടും കമ്പനി ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, എറണാകുളം കൂത്താട്ടുകുളം സ്വദേശി രാഹുൽ രാജീവ് നായർ എന്നിവരും നിലവിൽ ജാമ്യത്തിലാണ്. വെങ്കിട്ട
വെങ്കിട്, പി.പ്രദീപ്കുമാർ, മറ്റൊരു കോഓർഡിനേറ്ററായ വിനോദ് വാരിയർ എന്നിവർ ചേർന്നാണ് അവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ‘വിപിവിവി’ കമ്പനി തുടങ്ങിയത്. അന്തരിച്ച മാധ്യമപ്രവർത്തകനാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

