ന്യൂഡൽഹി: ഇറാൻ-യുഎഇ നയതന്ത്ര ബന്ധത്തിൽ കാര്യമായ പുരോഗതിയുടെ ലക്ഷണങ്ങൾ പുറത്തുവരുന്നു. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത്.
ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെക്കാനും പഴയ കാര്യങ്ങൾ മറക്കാനും തീരുമാനമായതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. “അബുദാബി കിരീടാവകാശിയുമായി ക്രിയാത്മകമായ ചർച്ചയാണ് നടന്നത്.
പഴയ കാര്യങ്ങൾ മറക്കാമെന്നും ഭാവിയെ ഒന്നിച്ച് കെട്ടിപ്പടുക്കാനും ചർച്ചയിൽ തീരുമാനിച്ചു.”– പെസെഷ്കിയാൻ പറഞ്ഞു. യുഎഇയുമായോ മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുമായോ ഇറാന് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഗൾഫ് മേഖലയിൽ യുഎസ് സൈനിക താവളങ്ങൾ സ്ഥാപിക്കുകയും അവിടെനിന്നും ഇറാനെതിരെ ആക്രമണങ്ങൾ നടത്തുമ്പോൾ ഉണ്ടാകുന്ന സാഹചര്യങ്ങളാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
“യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാന്റെ സഹോദരങ്ങളാണ്. ഏറെക്കാലമായി ഒന്നിച്ചു ജീവിക്കുകയും വ്യാപാരം നടത്തുകയും പരസ്പരം പിന്തുണയ്ക്കും ചെയ്യുന്നവർ.
സുഹൃദ് രാജ്യങ്ങൾ ഒരിക്കലും തങ്ങളുടെ മണ്ണില്‍നിന്ന് അയൽ രാജ്യങ്ങളെ ആക്രമിക്കാൻ ശത്രുക്കളെ അനുവദിക്കില്ല.”–പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

