വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നാളെ (തിങ്കൾ) പൊതുഅവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകമാക്കിയിട്ടുള്ളത്.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവധിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ കെഎസ്ഇബിയുടെ മുഴുവന്‍ കാര്യാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ബോർഡ് അറിയിച്ചു.
ഈ ദിവസങ്ങളില്‍ കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. എങ്കിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ, വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതല്‍ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

