തിരുവനന്തപുരം: കാലടി സർവകലാശാലാ വൈസ് ചാൻസലർ സിസ തോമസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധം. “ഇത് ജനാധിപത്യ കേരളമാണ്” എന്നും “മാപ്പുമില്ല കോപ്പുമില്ല” എന്നും രേഖപ്പെടുത്തിയ പോസ്റ്ററുകളാണ് വീടിന് മുന്നിൽ പതിച്ചിരിക്കുന്നത്.
മാപ്പെഴുതി നൽകിയാൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുക്കാമെന്ന സർവകലാശാലയുടെ നിലപാടിന് പിന്നാലെയാണ് ഈ നടപടി. സർവകലാശാലാ സമരത്തിൽ പങ്കെടുത്ത 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.
സർവകലാശാലാ ആസ്ഥാനത്തിന് മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന സമരപ്പന്തലിൽ ആദ്യഘട്ടമായി മൂന്ന് വിദ്യാർത്ഥികളാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. അശ്വന്ത്, അർച്ചന, കെ വി അഭിജിത് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, സസ്പെൻഷനിലായ വിദ്യാർത്ഥികളെ ഒരു ഉപാധിയുമില്ലാതെ തിരിച്ചെടുക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആവശ്യപ്പെട്ടു. “മാപ്പ് എഴുതുന്നവർ ഞങ്ങളുടെ ജനുസ് അല്ല.
മാരാർജി ഭവനിൽ പോയി രാജീവ് ചന്ദ്രശേഖറിനോടോ ലോക് ഭവനിൽ പോയി ഓം പ്രകാശ് മാഥുറിനോടോ പറഞ്ഞാൽ മതി. അവർക്കാണ് മാപ്പ് എഴുതി ശീലം.
വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട 60 ദിവസത്തെ ഹാജർ അനുവദിക്കണം.
അതുവരെ സമരം തുടരും,” എന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

