തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ലെന്ന് സൂചന. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചതായി കെഎസ്ഇബി ഔദ്യോഗികമായി അറിയിച്ചു.
നിലവിലുള്ള പ്രതിസന്ധികള്‍ ഘട്ടംഘട്ടമായി പരിഹരിക്കുന്നതിനായി വകുപ്പിന്റെ ഭാഗത്തുനിന്നും എല്ലാവിധ ശ്രമങ്ങളും നടത്തിവരികയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യമായ വൈദ്യുതി ഏതുതരത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ നിരന്തരമായ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ വില നല്കി വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ ആ വഴി സ്വീകരിക്കുന്നതിനുള്ള ആലോചനകളും സജീവമായി നടക്കുന്നുണ്ട്.
എന്നാല്‍ ഉയര്‍ന്ന വില നല്കി വൈദ്യുതി വാങ്ങണമെങ്കില്‍ സംസ്ഥാന ഗവണ്മെന്റിന്റെ കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം ആവശ്യമാണ്. ഇതിനായുള്ള അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

