കൊല്ലത്ത് പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഗലീലിയ നഗർ സ്വദേശിയായ മനോജ് എന്ന ജോസഫ് സ്റ്റാൻലി (47) ആണ് മരണമടഞ്ഞത്.
ജന്മദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം കടൽത്തീരം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കടൽത്തീരത്ത് കളിച്ചുകൊണ്ടിരിക്കവെ മനോജിന്റെ ബന്ധുക്കളായ മൂന്ന് കുട്ടികൾ ശക്തമായ തിരമാലയിൽ അകപ്പെടുകയായിരുന്നു.
അഞ്ച്, പത്ത്, പതിമൂന്ന് വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഈ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് മനോജ് അപകടത്തിൽപ്പെട്ടത്.
തുടർന്ന് കുട്ടികളുടെ നിലവിളി കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈഫ് ഗാർഡിന്റെ ഒരു ബോട്ടും കോസ്റ്റൽ പൊലീസിന്റെ ഒരു ബോട്ടും മത്സ്യത്തൊഴിലാളികളുടെ രണ്ട് വള്ളങ്ങളും ഉപയോഗിച്ച് കടലിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

