കണ്ണൂർ ജില്ലയിലെ വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ 65 വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചിയിലെ മ്ലാക്കുഴിയിൽ ജോസ് കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം ലഭിക്കുന്നത്. ചെങ്കല്ല് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ പ്രദേശവാസികളാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ മൃതദേഹം ആദ്യം കാണുന്നത്. പ്രദേശത്ത് രാത്രികാലങ്ങളിൽ സ്ഥിരമായി കിടന്നുറങ്ങാറുള്ള വ്യക്തിയാണ് കൊല്ലപ്പെട്ട
ജോസ് കുട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

