തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും സൂപ്പർതാരം അജിത്തും ലണ്ടനിൽ വെച്ച് ഏറെ ദിവസങ്ങൾക്ക് ശേഷം കൂടിക്കാഴ്ച നടത്തി. ലണ്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട
മത്സരത്തിൽ മത്സരാർഥിയായി അജിത് പങ്കെടുക്കുന്നുണ്ട്. ഈ മത്സരം ഫ്ലാഗ് ഓഫ് ചെയ്യാനാണ് മുഖ്യമന്ത്രി വിജയ് എത്തിയത്.
ഇതിനിടയിലാണ് സിനിമാ ലോകത്തെ പ്രമുഖരായ ഇരുവരും തമ്മിലുള്ള അപൂർവ്വ കൂടിക്കാഴ്ച നടന്നത്. ഇതിനുപുറമെ, നടി തൃഷയും അജിത്തിനെ കാണാൻ വേദിയിലെത്തിയിരുന്നു.
തൃഷ എത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും പ്രൊഫഷണൽ കാറോട്ട
മത്സര രംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്നത്. ബ്രിട്ടനിലെ മുൻനിര റേസിംഗ് ട്രാക്കിൽ നടൻ മത്സരിക്കുമ്പോൾ, അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നു എന്ന വലിയ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
ഫോർമുല വൺ മത്സരങ്ങൾക്ക് പേരുകേട്ട യുകെയിലെ ഏറ്റവും പ്രശസ്തമായ ട്രാക്കുകളിലൊന്നാണ് സിൽവർസ്റ്റോൺ.
മുൻപ് അജിത്തിന്റെ അമ്മയുടെ വിയോഗവേളയിൽ വിജയ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നു. നിലവിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വിജയ് ലണ്ടനിൽ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

