തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. മൈലം കോളനിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്കാണ് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ വട്ടക്കുളം സ്വദേശിയായ സഞ്ജുവിനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. മൈലം കോളനിയിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്.
എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രതി തടഞ്ഞുനിർത്തുകയും, ഗ്രേഡ് എസ്.ഐയെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് പോലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.
ഉടൻതന്നെ കൂടുതൽ പോലീസെത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പെടുത്തിയത്. പിടിയിലായ സഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

