തിരുവനന്തപുരം കാര്യവട്ടം സായ്-എൽഎൻസിപിഇ ഗ്രൗണ്ടിൽ നടന്നുവരുന്ന 55-ാമത് കെവിഎസ് ദേശീയ അത്ലറ്റിക് മീറ്റ് (ബോയ്സ്) 2026-27-ന്റെ മൂന്നാം ദിവസവും കടുത്ത മത്സരങ്ങളാണ് ട്രാക്കിലും ഫീൽഡിലും അരങ്ങേറിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതാരങ്ങൾ ആവേശകരമായ പ്രകടനമാണ് കാഴ്ചവെച്ചത്.
അണ്ടർ-17 ബോയ്സ് 5000 മീറ്റർ നടത്ത മത്സരത്തോടെയാണ് മൂന്നാം ദിനത്തിലെ പോരാട്ടങ്ങൾക്ക് തുടക്കമായത്. ഈ ഇനത്തിൽ ജയ്പൂർ റീജിയണിലെ യാഷ് സോളങ്കി സ്വർണമെഡൽ സ്വന്തമാക്കി.
ഹൈദരാബാദ് റീജിയണിലെ റിഷഭ് സിങ് വെള്ളിയും റായ്പൂർ റീജിയണിലെ വാസുദേവ് ഉമ്രെ വെങ്കലവും നേടി. തുടർന്ന് നടന്ന അണ്ടർ-19 ബോയ്സ് 5000 മീറ്റർ നടത്തത്തിൽ ഡൽഹി റീജിയണിലെ അർസ്ലാൻ ഖാൻ സ്വർണം കരസ്ഥമാക്കിയപ്പോൾ, കാർത്തിക്രാജ് പി.
ആർ. വെള്ളിയും വാരണാസി റീജിയണിലെ അങ്കിത് കുമാർ വെങ്കലവും സ്വന്തമാക്കി. ഫീൽഡ് ഇനങ്ങളിലും മികച്ച പോരാട്ടമാണ് കണ്ടത്.
അണ്ടർ-17 ബോയ്സ് ലോംഗ് ജംപിൽ അഹമ്മദാബാദ് റീജിയണിലെ ഹിതേഷ് കുമാർ മികച്ച പ്രകടനത്തിലൂടെ സ്വർണമെഡൽ ചൂടി. ഇതേ റീജിയണിലെ ഹർഷ് ചൗധരി വെള്ളിയും ഭുവനേശ്വർ റീജിയണിലെ പ്രസാദ് ഖതുവ വെങ്കലവും നേടി.
അണ്ടർ-19 ബോയ്സ് ലോംഗ് ജംപിൽ ആഗ്ര റീജിയണിലെ മാദവ് പചഹാര വിജയജംപിലൂടെ സ്വർണവും കൊൽക്കത്ത റീജിയണിലെ മേഘാദ്രി സാഹ വെള്ളിയും ഹൈദരാബാദ് റീജിയണിലെ കെ. വെങ്കട
കൃഷ്ണ മോഹൻ റെഡ്ഡി വെങ്കലവും കരസ്ഥമാക്കി. സ്പ്രിന്റ് ഇനങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്.
അണ്ടർ-14 ബോയ്സ് 100 മീറ്റർ ഫൈനലിൽ പട്ന റീജിയണിലെ അമിത് കുമാർ ഒന്നാം സ്ഥാനം നേടിയപ്പോൾ, ആഗ്ര റീജിയണിലെ വികാസ് രാജ് രണ്ടും ഭുവനേശ്വർ റീജിയണിലെ ശ്രേയാൻഷു പ്രധാൻ മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ-17 ബോയ്സ് 100 മീറ്ററിൽ ഭുവനേശ്വർ റീജിയണിലെ മുകേഷ് മഹാനന്ദ് ഒന്നാമതെത്തി.
ജമ്മു റീജിയണിലെ രാഘവ് മൻഹാസ് വെള്ളിയും പട്ന റീജിയണിലെ ദേവപ്രകാശ് നന്ദ് വെങ്കലവും സ്വന്തമാക്കി. അണ്ടർ-19 ബോയ്സ് 100 മീറ്റർ ഫൈനലിൽ മുംബൈ റീജിയണിലെ വിവേക് ഹിരാല പാട്ടീൽ സ്വർണം നേടിയപ്പോൾ ജമ്മു റീജിയണിലെ സിദ്ധാർഥ് ഡോഗ്ര വെള്ളിയും മുംബൈ റീജിയണിലെ അപൂർവ് വിജയ് ജഗ്താപ് വെങ്കലവും നേടി.
ഹർഡിൽസ് മത്സരങ്ങളിലും താരങ്ങൾ മികവറിയിച്ചു. അണ്ടർ-14 ബോയ്സ് 80 മീറ്റർ ഹർഡിൽസിൽ എറണാകുളം റീജിയണിലെ ആദിത് സിനിഷ് സ്വർണമെഡൽ സ്വന്തമാക്കി.
ഹൈദരാബാദ് റീജിയണിലെ രട്ടി ഗുനിത് വെള്ളിയും പട്ന റീജിയണിലെ ബിക്കി കുമാർ വെങ്കലവും നേടി. അണ്ടർ-17 ബോയ്സ് 110 മീറ്റർ ഹർഡിൽസിൽ ചെന്നൈ റീജിയണിലെ റിപ്പുദമൻ സ്വർണവും എറണാകുളം റീജിയണിലെ അദ്രി നാഥ് ടി.
പി. വെള്ളിയും ഗുരുഗ്രാം റീജിയണിലെ ലോകേഷ് വെങ്കലവും കരസ്ഥമാക്കി. അണ്ടർ-19 ബോയ്സ് 110 മീറ്റർ ഹർഡിൽസിൽ ജബൽപൂർ റീജിയണിലെ ശിവം വിശ്വകർമ സ്വർണം നേടി.
ഗുരുഗ്രാം റീജിയണിലെ ഹന്നി വെള്ളിയും ചെന്നൈ റീജിയണിലെ എസ്. തപശ്വിൻ വെങ്കലവും സ്വന്തമാക്കി.
ഡിസ്കസ് ത്രോ (1.5 കിലോഗ്രാം) അണ്ടർ-17 ബോയ്സ് വിഭാഗത്തിൽ ഡെറാഡൂൺ റീജിയണിലെ കനിഷ്ക് ബഹുഗുണ സ്വർണമെഡൽ നേടി. മുംബൈ റീജിയണിലെ സാത്വിക് അരുൺ ദേംഗളെ വെള്ളിയും ഡൽഹി റീജിയണിലെ ലക്കി സൈനി വെങ്കലവും നേടി.
രാജ്യത്തെ 25 കേന്ദ്രീയ വിദ്യാലയ റീജിയണുകളിൽ നിന്നായി 450-ലധികം കായികതാരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആർ.
എസ്. ചിമ്പു മുഖ്യാതിഥി ആയിരുന്നു.
കെവിഎസ് എറണാകുളം റീജിയണൽ ഓഫീസ് അസിസ്റ്റന്റ് കമ്മീഷണർ അനിൽ മോഹൻ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

