രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘നറുതിങ്കൾ നീ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണൻ ആണ്.
ജിസ് ജോയ് എഴുതിയ വരികൾ ഹരിചരൺ, ആർത്തി എം എൻ, അശ്വിൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകർത്തുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ചിത്രം ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ ലിറിക്കൽ വീഡിയോ.
സിനിമയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങളും പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ.
ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പ്, അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും വി സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് വരികൾ രചിച്ചിരിക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

