രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകൾ അടുത്ത വർഷം മാർച്ചോടെ പൂർണമായും ഓട്ടമാറ്റിക് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. വാഹനങ്ങൾ കടന്നുപോകുമ്പോൾ തനിയെ ടോൾ തുക ഈടാക്കുന്ന ഈ സംവിധാനം രാജ്യവ്യാപകമാകുന്നതോടെ ടോൾ പ്ലാസകളിലെ കാത്തിരിപ്പ് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി പൂർണതോതിൽ പ്രാബല്യത്തിലാകുന്നതോടെ സർക്കാരിന് പ്രതിവർഷം 25,000 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൂട്ടൽ. 2014ലാണ് ഫാസ്ടാഗ് സംവിധാനം ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്.
തുടർന്ന് 2021ൽ ഇത് രാജ്യത്ത് നിർബന്ധമാക്കുകയുണ്ടായി. വൺ ടാഗ് സംവിധാനം നിലവിൽവരുന്നു
നിലവിലുള്ള ഫാസ്ടാഗ് മാറ്റാതെ തന്നെ ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് മാറ്റാൻ സഹായിക്കുന്ന ‘വൺ ടാഗ്’ സംവിധാനവും സർക്കാർ പുതുതായി അവതരിപ്പിച്ചു.
മൊബൈൽ ഫോൺ നമ്പർ പോർട്ട് ചെയ്യുന്നത് പോലെ, നിലവിലുള്ള ടോൾ ടാഗ് മാറ്റമില്ലാതെ മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

