റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ വിവിധ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. 5 രൂപ മുതൽ 15 രൂപ വരെയാണ് വിവിധ ഇനങ്ങൾക്ക് വർധനവ് വരുത്തിയിട്ടുള്ളത്.
പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം, ചട്ണിക്കും സാമ്പാറിനുമൊപ്പമുള്ള രണ്ട് ഇഡ്ഡലികൾക്ക് 25 രൂപയാണ് പുതിയ വില.
രണ്ട് വീതമുള്ള ഉഴുന്നു വട, പരിപ്പുവട, ഉരുളക്കിഴങ് ബോണ്ട, സമോസ എന്നിവയ്ക്കും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും ഇനി മുതൽ 30 രൂപ നൽകേണ്ടി വരും. മുൻപ് 40 രൂപയുണ്ടായിരുന്ന വെജ് കട്ലറ്റിന്റെ (2 എണ്ണം) വില 50 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
കൂടാതെ ടൊമാറ്റോ സൂപ്പിന് 30 രൂപയുമാണ് പുതിയ നിരക്ക്. 95 രൂപയുണ്ടായിരുന്ന മീൻകറി ഊണിന് 110 രൂപയാണ് പുതുക്കിയ വില.
അതേസമയം, ചില ജനപ്രിയ ഭക്ഷണ സാധനങ്ങളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ചപ്പാത്തി (5 രൂപ), പൊറോട്ട
(10 രൂപ), പഴം പൊരി (20 രൂപ) എന്നിവ പഴയ നിരക്കിൽ തന്നെ ലഭ്യമാകും. ഇതോടൊപ്പം ചിക്കൻ കറിക്ക് 95 രൂപയും, ചിക്കൻ ഫ്രൈഡ് റൈസിന് 105 രൂപയും, എഗ് ഫ്രൈഡ് റൈസിന് 80 രൂപയും, വെജ് ഫ്രൈഡ് റൈസിന് 65 രൂപയുമാണ് മറ്റ് പ്രധാന ഭക്ഷണ സാധനങ്ങളുടെ പുതിയ വിലകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

