ന്യൂഡൽഹിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, സംഘടനയിൽ അംഗത്വത്തിനായി 2023ൽ അപേക്ഷ സമർപ്പിച്ചെങ്കിലും പാക്കിസ്ഥാന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെ കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, ഇന്ത്യയുടെ വീറ്റോ അധികാരമാണ് പാക്കിസ്ഥാനെ ബ്രിക്സിനു പുറത്തുനിർത്തുന്നത്. ഏതെങ്കിലും പുതിയ രാജ്യത്തിന് അംഗത്വം നൽകണമെങ്കിൽ നിലവിലുള്ള എല്ലാ അംഗങ്ങളുടെയും ഐകകണ്ഠേനയുള്ള അനുമതി ആവശ്യമാണ്.
അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളാണ് ബ്രിക്സ് കൂട്ടായ്മയിൽ ചേരാൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ബ്രിക്സ് വഴി മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാമെന്നാണ് പാക്ക് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിൽ വലിയ തോതിലുള്ള വളർച്ചയാണുണ്ടായിട്ടുള്ളത്. കൂട്ടായ്മയിലെ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 64.3 ബില്യൺ ഡോളർ എന്ന നിലയിൽ നിന്നും 95.7 ബില്യൺ ഡോളർ ആയാണ് ഉയർന്നിരിക്കുന്നത്.
അംഗത്വത്തിനായി ആവശ്യമായ പിന്തുണ തേടി വിവിധ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റഷ്യയിലെ പാക്കിസ്ഥാൻ സ്ഥാനപതി മുഹമ്മദ് ഖാലിദ് ജമാലി വ്യക്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള ഒന്നാണ് ഈ കൂട്ടായ്മ.
ലോകത്തിന്റെ 36% ഭൂവിസ്തൃതിയും 40% ആഭ്യന്തര ഉൽപാദനവും 49.5% ജനസംഖ്യയും 26% വാണിജ്യവും ബ്രിക്സ് രാജ്യങ്ങളുടെ കൈവശമാണ് ഉള്ളത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇത്യോപ്യ, ഇന്തൊനീഷ്യ എന്നിവയാണ് നിലവിലെ അംഗരാജ്യങ്ങൾ.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വ്യാപാരം, ഊർജസുരക്ഷ, സുപ്രധാന സാമ്പത്തിക വിഷയങ്ങൾ എന്നിവയെല്ലാം വിശദമായ ചർച്ചയ്ക്ക് വിധേയമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

