അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവനേകി യുവസൈനികന് മാതൃകയാകുന്നു. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ രാഹുല്‍ രാജീവ് (30) ആണ് അവയവദാനത്തിലൂടെ മരണശേഷവും ജീവിക്കുന്നത്.
രാഹുലിന്റെ വൃക്കകള്‍, ഹൃദയ വാല്‍വ്, കരള്‍, ചർമം, കോര്‍ണിയ എന്നിവയാണ് ബന്ധുക്കൾ ദാനം ചെയ്യാൻ സന്നദ്ധമായത്. ഹിമാചല്‍പ്രദേശില്‍ സേവനമനുഷ്ഠിച്ചു വരവെ അവധിക്ക് സ്വന്തം നാടായ കേരളത്തിലെത്തിയതായിരുന്നു രാഹുല്‍.
ഇതിനിടയിലാണ് எதிர்பாரാത്ത വിയോഗം സംഭവിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് അദ്ദേഹത്തിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
നേരത്തെ തന്നെ കെ-സോട്ടോയില്‍ (K-SOTTO) മരണാനന്തര അവയവദാനത്തിനായി രാഹുല്‍ തന്റെ പേര് റജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുലിന്റെ ഒരു വൃക്ക തിരുവനന്തപുരത്തുനിന്ന് പുഷ്പഗിരി ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്.
യാത്രാവേളയിലെ ഗതാഗത തടസ്സങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി റോഡ് മാര്‍ഗം ആംബുലൻസിന്റെ സഞ്ചാരം സുഗമമാക്കുന്നതിനായി പൊലീസ് പ്രത്യേക ഗ്രീൻ കോറിഡോര്‍ ഒരുക്കിയിട്ടുണ്ട്. രാഹുലിന്റെ അവയവങ്ങളുമായി പോകുന്ന വാഹനത്തിന് ആവശ്യമായ വഴിയൊരുക്കാനും യാത്ര സുഗമമാക്കാനും പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണ ഉണ്ടാകണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

