വിപുലീകൃത സംസ്ഥാന കമ്മറ്റിയോടെ പാർട്ടി കൂടുതൽ കരുത്താർജ്ജിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ വ്യക്തമാക്കി.
പ്രതിസന്ധികളിൽ കരുത്താർജിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസിയായ ഇഡിയുടെ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യതയെ തകർക്കാൻ കഴിയില്ലെന്ന് പി.
മോഹനൻ പ്രതികരിച്ചു. മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും പിന്നാലെ ഇഡി നടന്നിട്ട് യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും, അതുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലപ്പെട്ടുപോയി എന്ന് പ്രചരിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളെയും വെല്ലുവിളികളെയും രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

