സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ ഉയർന്ന പശ്ചാത്തലത്തിൽ ഇന്നും വിവിധയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതുമാണ് വൈദ്യുതി ഉപയോഗം ഇത്രയധികം വർധിക്കാൻ കാരണം.
രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത കൂടിയതോടെ പവർ എക്സ്ചേഞ്ചുകൾ വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതനുസരിച്ചുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കപ്പെടാത്തതും സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ഇതിനുപുറമെ, സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

