കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു.
എറണാകുളം കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ് അദ്ദേഹം. ഇന്ന് രാത്രി 9.44ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശേേഷം, വിദേശത്തുള്ള ബന്ധുക്കൾ എത്തിച്ചേർന്ന ശേഷം വരുന്ന ഞായറാഴ്ച കോതമംഗലത്തെ തറവാட்டு വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.
ഇതിനുശേഷം വൈകിട്ട് നാലിന് സംസ്കാര ചടങ്ങുകൾ നടക്കും. ടി.എൻ.
സാവിത്രിദേവിയാണ് പരേതന്റെ ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരാണ് മക്കൾ.
കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ, ദുവനേശ്വരി തുടങ്ങിയവർ മരുമക്കളാണ്.

