ബിഗ് ടിക്കറ്റ് സീരീസ് 290 നറുക്കെടുപ്പിൽ അഞ്ച് പ്രവാസികൾക്കാണ് 100,000 ദിർഹം വീതം സമ്മാനമായി ലഭിച്ചത്. യു.എ.ഇയിൽ കഴിയുന്ന ഇന്ത്യക്കാരനായ ഷിബ്ലിൻ സർഫറാസ് ആണ് വിജയികളിൽ ഒരാൾ.
250439 നമ്പർ ടിക്കറ്റാണ് അദ്ദേഹത്തിന് ഈ നേട്ടം സമ്മാനിച്ചത്. റാസ് അൽ ഖൈമയിൽ താമസിക്കുന്ന പഞ്ചാബ് സ്വദേശി സുരേഷ് കുമാറാണ് മറ്റൊരാൾ.
2019 മുതൽ ബിഗ് ടിക്കറ്റിൽ പരീക്ഷണം നടത്തുന്ന അദ്ദേഹം, സ്വന്തമായും സുഹൃത്തുക്കൾക്കൊപ്പവുമാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. എന്നാൽ ഇത്തവണ സ്വന്തമായാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
“വിജയിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ഞാൻ നാളുകളായി പങ്കെടുക്കുന്നുണ്ട്.
ഒടുവിൽ വിജയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.” സമ്മാനത്തുക എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുരേഷ് വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള മുല്ലപ്പുള്ളി പ്രവീൺ ബാബുവാണ് മറ്റൊരു വിജയി.
അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 303871 ആണ്. ഇതിനുപുറമെ, ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് താലുക്ദാറും ഭാഗ്യശാലികളുടെ പട്ടികയിൽ ഇടംനേടി.
ദുബായിൽ 17 വർഷമായി താമസിക്കുന്ന അദ്ദേഹം ഒരു സംഘത്തോടൊപ്പമാണ് ടിക്കറ്റെടുക്കാറുള്ളത്. “വളരെ സന്തോഷം തോന്നുന്നു.
ഞാൻ ആദ്യം ഫോൺ വിളിക്കാൻ ആഗ്രഹിച്ചത് കുടുംബത്തിലേക്കാണ്. ബിഗ് ടിക്കറ്റിന് നന്ദി,” അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ നിന്നുള്ള സന്ദീപ് കുമാറാണ് അഞ്ചാമത്തെ വിജയി. കഴിഞ്ഞ മൂന്നു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന അദ്ദേഹം, ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് സ്ഥിരമായി ടിക്കറ്റെടുക്കാറെങ്കിലും ഇത്തവണ തനിച്ചാണ് ടിക്കറ്റെടുത്തത്.
“സ്വന്തമായി എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷം തോന്നുന്നു.” എന്ന് സന്ദീപ് പ്രതികരിച്ചു. വരും ദിവസങ്ങളിലെ പ്രധാന ആകർഷണങ്ങളെക്കുറിച്ചും അധികൃതർ അറിയിച്ചു.
സെപ്റ്റംബറിലെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ഇതിന്റെ ലൈവ് ഡ്രോ ഒക്ടോബർ 3-നാണ് നടക്കുന്നത്.
കൂടാതെ അഞ്ച് വിജയികൾക്കായി 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായും ലഭിക്കും. ഇതിൽ ഒരാൾക്ക് 1 മില്യൺ ദിർഹവും, മറ്റൊരാൾക്ക് 500,000 ദിർഹവും, മൂന്നാമത്തെയാൾക്ക് 250,000 ദിർഹവും, രണ്ടുപേർക്ക് 100,000 ദിർഹം വീതവുമാണ് ലഭിക്കുക.
ബിഗ് സ്പിൻ മത്സരങ്ങളും ഇതിനൊപ്പം തുടരുന്നുണ്ട്. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന മുഴുവൻ പേർക്കും ബിഗ് സ്പിന്നിലേക്ക് യോഗ്യതയുണ്ടായിരിക്കും.
നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിലൂടെ മൂന്നുപേർക്ക് ബിഗ് സ്പിൻ കളിക്കുവാനും 1 മില്യൺ ദിർഹം വരെ സ്വന്തമാക്കുവാനും അവസരമൊരുങ്ങും. കൂടാതെ ഇ-ഡ്രോകളും ഉണ്ടായിരിക്കും.
ഇതിലൂടെ നാല് പേർക്ക് എല്ലാ ആഴ്ചയും 25,000 ദിർഹം വീതം നേടാം. ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ വാഹനവും, നവംബർ 3-ന് റേഞ്ച് റോവർ വെലാറുമാണ് ഡ്രീം കാർ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

