ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് കോട്ടയം പാറമ്പുഴ സ്വദേശി രംഗത്ത്. പാറമ്പുഴ സ്വദേശിയായ സതീശൻ മന്നിയിൽ (61) ആണ് ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ കനിവ് തേടുന്നത്.
അവസാന ഘട്ട വൃക്കരോഗ ബാധിതനായ അദ്ദേഹം, കഴിഞ്ഞ നാലര വർഷമായി ഡയാലിസിസ് ചികിത്സയിലാണ്.
രോഗാവസ്ഥ സങ്കീർണ്ണമായതിനെ തുടർന്ന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വിജയപുരം പഞ്ചായത്തിലെ പാറമ്പുഴ തെക്കേടത്ത് പറമ്പിൽ വീട്ടിൽ താമസിക്കുന്ന സതീശനും ഭാര്യ അനുരാധയും അടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രയാസങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനായിരുന്ന സതീശന്, രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയായിരുന്നു.
നിലവിൽ വരുമാനമൊന്നുമില്ലാത്ത ഈ കുടുംബത്തിന് ഉയർന്ന ചികിത്സാച്ചെലവ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. സതീശന്റെ ജീവൻ രക്ഷാമാർഗ്ഗമായ ശസ്ത്രക്രിയയ്ക്ക് ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ അത്യന്താപേക്ഷിതമാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

