കേരളത്തിൽ മഴ മുന്നറിയിപ്പുകൾ പൂർണ്ണമായി പിൻവലിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴയ്ക്കുള്ള സാധ്യതയില്ല.
അതേസമയം, അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.
ഇന്ന് രാവിലെ നടത്തിയ രേഖപ്പെടുത്തലുകൾ പ്രകാരം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനിലയായ 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കൂടാതെ, പാലക്കാട് ജില്ലയിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു.
ഉഷ്ണതരംഗത്തിനും കനത്ത ചൂടിനുമുള്ള സാധ്യതകൾ മുന്നിൽക്കണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

