മലയാള സിനിമയുടെ സുവർണ്ണ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി എഴുതിച്ചേർക്കാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും സൂപ്പർതാരം മമ്മൂട്ടിയും മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും ഒന്നിക്കുന്നു. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നിർമ്മാതാക്കൾ പുറത്തുവിട്ടു.
ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ നാളെ രാത്രി 8.55 ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 1993-ൽ പുറത്തിറങ്ങിയ ‘വിധേയൻ’ എന്ന ചിത്രമായിരുന്നു ഈ പ്രശസ്ത കൂട്ടുകെട്ടിൽ ഇതിനു മുൻപ് പിറന്ന അവസാന സിനിമ.
മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് പദയാത്ര നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രമുഖ താരം ഗ്രേസ് ആന്റണിയാണ് ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത്. ഷെഹ്നാഥ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മുജീബ് മജീദ് ആണ്.
ഇത് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ സിനിമാ സംരംഭമാണ്. ഇതുവരെ പുറത്തിറങ്ങിയ ഇവരുടെ ചിത്രങ്ങളിൽ അനന്തരം (1987), മതിലുകള് (1990), വിധേയന് (1993) എന്നിവയാണ് പ്രധാനം.
ഇതിൽ മതിലുകളിലും വിധേയനിലും മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ ആയി മതിലുകൾ എന്ന ചിത്രത്തിൽ വേഷമിട്ട
മമ്മൂട്ടി മികച്ച അഭിനയമികവാണ് കാഴ്ചവെച്ചത്. ഈ രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
അതേസമയം, അനന്തരം എന്ന ചിത്രത്തിൽ അശോകൻ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂർ വിധേയൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
നീണ്ട 32 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ പ്രതിഭാധനരായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് നിലനിൽക്കുന്നത്.
ഈ സിനിമ എത്തരത്തിലുള്ള ചലച്ചിത്രാനുഭവമായിരിക്കും സമ്മാനിക്കുക എന്ന ചർച്ചയിലാണ് സിനിമാേലാകം. കൂടാതെ, മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

