പ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി ഇന്ന് നടക്കും. രാത്രിയോടെ വല്യന്നവും അന്നങ്ങളും വിവിധ കോലങ്ങളും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കും.
പടയണിയോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് ഇന്ന് രാവിലെ തുടക്കമാകും. അന്നങ്ങളെയും കോലങ്ങളെയും അലങ്കരിക്കുന്നതിനുള്ള നിറപണികൾ ഇന്ന് രാവിലെ 6 മണിക്ക് ആരംഭിക്കും.
തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ, അന്നമൂട്ട് എന്നിവ നടക്കും. രാത്രി 8 മണിയോടെ പുത്തൻ അന്നങ്ങളുടെ തേങ്ങാ മുറിക്കൽ ചടങ്ങ് നടക്കും.
രാത്രി 10 മണിക്ക് കുടംപൂജകളി, സർവപ്രായശ്ചിത്തം, അനുജ്ഞ വാങ്ങൽ, തോത്താകളി എന്നിവയുണ്ടാകും. രാത്രി 11 മണിക്ക് പുത്തൻ അന്നങ്ങളുടെ തിരുനട
സമർപ്പണം നടക്കും. തുടർന്ന് രാത്രി 12 മണിക്ക് വല്യന്നത്തിന്റെ എഴുന്നള്ളത്ത് നടക്കും.
ഇതിന് പിന്നാലെ വിവിധ കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവയുടെ എഴുന്നള്ളപ്പും ഉണ്ടായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

