എറണാകുളം: മാമംഗലം ബിടിഎസ് ക്രോസ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷ ചടങ്ങ് ടി.ജെ.വിനോദ് എംഎൽഎ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച വർണാഭമായ കലാസന്ധ്യ കൊച്ചി മേയർ വി.കെ.മിനിമോൾ തിരിതെളിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡപ്യൂട്ടി മേയർ വി.ആർ.സുധീർ, എട്രാക്ക് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഡി.ജി.സുരേഷ്, വാർഡ് കൗൺസിലർ സിനി ആനന്ദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു. അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

