കൊച്ചി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) കൊച്ചി ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി സൗണ്ട് ഹീലിംഗ് തെറാപ്പി സെഷൻ വിജയകരമായി സംഘടിപ്പിച്ചു. ഇടപ്പള്ളിയിൽ വെച്ചാണ് ഈ പ്രത്യേക പരിപാടി അരങ്ങേറിയത്.
പങ്കെടുത്ത മുഴുവൻ പേർക്കും തികച്ചും വ്യത്യസ്തവും ഉന്മേഷദായകവുമായ ഒരു അനുഭവമാണ് ഈ സെഷൻ സമ്മാനിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. പ്രശസ്ത പരിശീലകയായ നൈന നായർ ക്ലാസിന് നേതൃത്വം നൽകുകയും, ഒപ്പം സൗണ്ട് ഹീലിംഗ് തെറാപ്പി സെഷൻ വിജയകരമായി നയിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

