ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർധിപ്പിക്കുന്നുണ്ടെങ്കിലും ഐ.എസ്.ആർ.ഒ പൂർണ്ണമായും സർക്കാർ സ്ഥാപനമായി തന്നെ തുടരുമെന്ന് ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി.
രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതെന്നും, ഇതിലൂടെ സ്ഥാപനത്തിന്റെ തനിമയോ ഔദ്യോഗിക പദവിയോ കുറയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്ന് ആശങ്കകൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് ചെയർമാന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടുള്ളത്.
ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി പ്രത്യേക സന്ദേശമാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
ജീവനക്കാർക്ക് നിലവിലുള്ള തൊഴിൽ സുരക്ഷ ഉറപ്പാക്കുമെന്നും യാതൊരുവിധ ആനുകൂല്യങ്ങളും നഷ്ടപ്പെടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംവിധാനമാണ് ഐ.എസ്.ആർ.ഒ എന്നും, പ്രധാനമന്ത്രിയുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായാണ് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

