എയര്‍ ട്രാഫിക് കണ്ട്രോള് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുണൈറ്റഡ് കിങ്ഡത്തില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ, ബർമിങ്ഹാം, എഡിൻബറോ തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളിലാണ് ഗതാഗത തടസ്സം രൂക്ഷമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യാന്തര വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇതിന്റെ ഭാഗമായി റദ്ദാക്കിയിട്ടുള്ളത്. പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യുകെയിലെ വിവിധ വ്യോമയാന കേന്ദ്രങ്ങളില്‍ വ്യാപകമായ കാലതാമസവും പ്രതിസന്ധിയുമാണ് രൂപപ്പെട്ടിരിക്കുന്നത്.
ഉച്ചയ്ക്ക് NATS-ന്റെ (National Air Traffic Services) ഫ്ലൈറ്റ് പ്രോസസിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് യുകെയിലുടനീളമുള്ള വിമാന സർവീസുകൾ വൈകുന്നതിനും തടസ്സപ്പെടുന്നതിനും ഇടയാക്കിയത്. തുടക്കത്തിൽ NATS സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതോടെ വ്യോമഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

