സംസ്ഥാനത്തെ പ്രമുഖ തീർഥാടന കേന്ദ്രവും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്നതുമായ പുതുപ്പള്ളി പള്ളിയിലേക്ക് കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുതിയ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മന്ത്രി സി.പി.ജോണിന് കത്ത് നൽകി. കൂടാതെ, പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ച് മണർകാട് പള്ളി, കോട്ടയം വഴി തിരുവനന്തപുരത്തേക്കു സർവീസ് ക്രമീകരിച്ചാൽ യാത്രാക്ലേശം പരിഹരിക്കാൻ കഴിയുമെന്നും, കെഎസ്ആർടിസിക്ക് യാതൊരുവിധ നഷ്ടവുമില്ലാതെ മികച്ച കളക്ഷൻ നേടാൻ സാധിക്കുന്ന ലാഭകരമായ സർവീസായി ഇത് മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എംപിയുടെ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച മന്ത്രി, ഇതുസംബന്ധിച്ച നിർദേശം കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

