എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന കെ. അനൂപ് കുമാറിന് (46) മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് കുടുംബം കടുത്ത പ്രതിസന്ധിയിൽ.
മേലുകാവ് അരീപ്പാറയിൽ കെ. സിന്ധു ആണ് ചികിത്സാ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഒരു മാസം മുൻപാണ് അനൂപിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. തുടർന്ന് സുഹൃത്തുക്കളാണ് അദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചത്.
എറണാകുളത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇപ്പോൾ അദ്ദേഹത്തെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും പൂർണ്ണ ആരോഗ്യനിലയിലേക്ക് തിരിച്ചെത്താൻ ഇനിയും ഏറെ നാളത്തെ ചികിത്സ ആവശ്യമാണ്.
അനൂപിന്റെ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം. അദ്ദേഹം കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗവും പൂർണ്ണമായും നിലച്ചു.
നിലവിലെ ചികിത്സയ്ക്കും വീട്ടുചിലവുകൾക്കുമായി വലിയ തുകയാണ് ആവശ്യമായി വരുന്നത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യണമെങ്കിലും വൻ തുക നൽകേണ്ടതുണ്ട്.
ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സകൾക്കായി സാമ്പത്തിക സഹായം അത്യന്താപേക്ഷിതമാണ്. ഇതിനോടകം തന്നെ ആശുപത്രി ബില്ലായി 3.50 ലക്ഷം രൂപയായിട്ടുണ്ട്.
കൂടാതെ അദ്ദേഹത്തിന്റെ കാലിൽ രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട ചികിത്സയും ആരംഭിക്കേണ്ടതുണ്ട്.
പത്ത് സെന്റ് സ്ഥലവും വീടും മാത്രമാണ് ഈ കുടുംബത്തിന്റെ ആകെ സമ്പാദ്യം. എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയും ഇവർക്കുണ്ട്.
നിലവിൽ സമീപത്തെ വീട്ടിൽ നിന്നുമാണ് കുട്ടി സ്കൂളിലേക്ക് പോയിവരുന്നത്. ഉദാരമതികളുടെ കനിവിലൂടെ മാത്രമേ ഈ കുടുംബത്തിന് മുന്നോട്ട് പോകാനും തുടർചികിത്സകൾ നടത്താനും സാധിക്കൂ.
സുമനസ്സുകൾക്ക് താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക സഹായം എത്തിക്കാവുന്നതാണ്:
അക്കൗണ്ട് ഉടമ: Sindhu K.
ബാങ്ക്: SBI Melukavumattam
അക്കൗണ്ട് നമ്പർ: 39444090208
ഐ.എഫ്.എസ്.സി കോഡ്: SBIN0070138
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

