ഡൽഹി സത്യനികേതനിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി രംഗത്ത്.
ജനസാന്ദ്രതയേറിയ സത്യനികേതൻ പ്രദേശത്ത് നിരവധി അനധികൃത നിർമ്മാണങ്ങളാണ് അനുമതിയില്ലാതെ പ്രവർത്തിച്ചുവരുന്നതെന്ന് സി.ജെ.പി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. ഇത്തരം പ്രദേശങ്ങളിൽ കർശനമായ പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ലെന്നും, ഇതിന്റെ ഫലമായാണ് സമാനമായ അപകടങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സത്യനികേതൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികളും ഭരണരംഗത്തുള്ളവരും ബി.ജെ.പി വിഭാഗത്തിൽപ്പെട്ടവരാണെന്നും, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ അധികാരത്തിലിരിക്കുമ്പോഴും സാധാരണക്കാരായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദാരുണ സംഭവങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സി.ജെ.പി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

