ആലപ്പുഴ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നൃത്ത പരിശീലന കേന്ദ്രത്തിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നൃത്താധ്യാപകൻ അറസ്റ്റിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്.
മധു (29) ആണ് പോലീസിന്റെ പിടിയിലായത്. താൻ നടത്തിവന്നിരുന്ന ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കാൻ എത്തിയ കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്.
ഏകദേശം ഒരു മാസം മുൻപ് അരങ്ങേറിയ ഈ സംഭവത്തിൽ പെൺകുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതി ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ഇതിനിടയിലാണ് പുന്നപ്ര പോലീസിന്റെ അന്വേഷണത്തിൽ ഇയാൾ പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

