പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ എത്തി. സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറിന് മികച്ച പ്രതികരണമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അണിയറ പ്രവർത്തകർ സക്സസ് ട്രെയ്ലറും പുതിയ ഗാനവും പുറത്തുവിട്ടു.
‘കരവും കരളും’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിലൂടെ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ‘ലൂസർ’, ‘മഴവില്ലായെ’ എന്നീ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇതിൽ ‘ലൂസർ’ ഗാനം ആലപിച്ചിരിക്കുന്നത് നായകൻ ദുൽഖർ സൽമാൻ തന്നെയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രമാണ്.
2 മണിക്കൂർ 53 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ ‘വിക്കി’ എന്ന കഥാപാത്രത്തെയാണ് നടൻ ആന്റണി വർഗീസ് അവതരിപ്പിച്ചത്.
താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ദുൽഖറിനും ആന്റണി വർഗീസിനും പുറമെ കയാദു ലോഹർ, മിഷ்கിൻ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോകയ്ക്ക്’ ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രം കൂടിയാണിത്.
‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിംഷി ഖാലിദ് ആണ്. സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
എഡിറ്റിംഗ് ചമൻ ചാക്കോയും ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സുമാണ് നിർവഹിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

