പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്നു ചാക്കുകളിലായി രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ഭവാനിപ്പുഴയിലെ ചീരക്കടവ് ഭാഗത്താണ് മൃതദേഹങ്ങളടങ്ങിയ ചാക്കുകെട്ടുകൾ കണ്ടെത്തിയത്.
ഒരു സ്ത്രീയുടെയും അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് ഇവിടെനിന്നും കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് പ്രദേശവാസികൾ പുഴയോരത്ത് ചാക്കുകെട്ടുകൾ ശ്രദ്ധിച്ചത്.
സമീപകാലത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് ഇന്നലെവരെ പുഴയിൽ വെള്ളം ഉയർന്നുനിൽക്കുകയായിരുന്നു. ഇന്ന് വെള്ളം താഴ്ന്നപ്പോഴാണ് ചാക്കുകെട്ടുകൾ പുറത്തുകാണപ്പെട്ടത്.
സംശയം തോന്നി നാട്ടുകാർ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ അതിൽ രണ്ടു തലകൾ കണ്ടെത്തുകയായിരുന്നു. ഭയന്നുപോയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രണ്ടാമത്തെ ചാക്ക് തുറന്നപ്പോൾ അതിൽ പെൺകുഞ്ഞിന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തുകയുണ്ടായി. മൂന്നാമത്തെ ചാക്കുകെട്ട് പൊലീസ് ഇതുവരെ അഴിച്ചിട്ടില്ല.
മരണകാരണം വ്യക്തമായി കണ്ടെത്തുന്നതിനായി മൃതദേഹഭാഗങ്ങൾ തുടർപരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരെത്തി പരിശോധനകൾ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

