മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ നിർമാതാവ് ആന്റോ ജോസഫ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടന്റെ പുതിയ ട്രെൻഡി ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.
“വാട്ട് നെക്സ്റ്റ്” എന്ന ക്യാപ്ഷനോടെയാണ് ആന്റോ ജോസഫ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഷർട്ടും അതേ നിറത്തിലുള്ള ഷൂസും വെള്ള പാന്റ്സും ധരിച്ചുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ഇതിനോടകം തന്നെ സിനിമാപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
താരത്തിന്റെ പ്രായത്തെ വെല്ലുന്ന പ്രസരിപ്പിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് മമ്മൂട്ടിയുടെ പിറന്നാൾ.
ഈ പ്രത്യേക ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ രണ്ട് സിനിമകളുടെ പ്രഖ്യാപനമോ അപ്ഡേറ്റുകളോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സംവിധായകരായ രാജ് കുമാർ പെരിയസ്വാമി ഒരുക്കുന്ന ‘ഓം’ എന്ന തമിഴ് ചിത്രവും, നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ചിത്രവുമാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

