സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒമ്പത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങിനൽകിയ കോളജ് വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ടിവികെ നഗർ സ്വദേശിനി ആർ.ജോയ് പ്രിൻസി (19) ആണ് പിടിയിലായത്.
പൊള്ളാച്ചി ഗവ. ആർട്സ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് ജോയ് പ്രൻസി.
ഉഞ്ചവേലംപട്ടി സ്വദേശി എച്ച്.തമിഴ്സെൽവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജോയ് പ്രിൻസിയുടെ പിതാവിന്റെ സുഹൃത്താണ് തമിഴ്സെൽവൻ.
കൂടാതെ തമിഴ്സെൽവന്റെ മകൾ പ്രിൻസിയുടെ അടുത്ത സുഹൃത്തുമാണ്. കഴിഞ്ഞ ഓഗസ്റ്റ് 16നാണ് തമിഴ്സെൽവന്റെ മകളെ കാണാൻ പ്രിൻസി അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
ഈ അവസരത്തിൽ വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ പ്രിൻസി തട്ടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ട
വിവരം വ്യക്തമായതോടെ തമിഴ്സെൽവൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രിൻസി കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച സ്വർണം പൊള്ളാച്ചിയിലെ ഒരു ജ്വല്ലറിയിൽ 2.5 ലക്ഷം രൂപയ്ക്ക് വിറ്റതായും ആ തുക ഉപയോഗിച്ചാണ് കാമുകന് ബൈക്ക് വാങ്ങി നൽകിയതെന്നും പ്രിൻസി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബൈക്ക് വാങ്ങിയതിന്റെ ദൃശ്യങ്ങൾ പ്രിൻസിയുടെ കാമുകൻ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് പ്രിൻസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള യുവതിയുടെ കാമുകൻ ജനഗൻ ശിവയ്ക്കായുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

